ബ്രസല്‍സ്: യൂറോപ്പിലെയും പ്രത്യേകിച്ച് ജര്‍മ്മനിയിലെയും ചെറുകിട~ഇടത്തരം സംരംഭങ്ങള്‍ (SMEs) നിലവില്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കുന്നതില്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ചുമുള്ള യൂറോബാരോമീറ്റര്‍ (Eurobarometer) സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നു.
യൂറോപ്യന്‍ യൂണിയനിലെ പകുതിയോളം ചെറുകിട~ഇടത്തരം കമ്പനികളും തങ്ങള്‍ക്ക് ആവശ്യമുള്ള യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്താനാകാതെ കടുത്ത പ്രതിസന്ധിയിലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ 'യൂറോബാരോമീറ്റര്‍' സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക് താല്പര്യമുണ്ടെങ്കിലും കടുത്ത വിസ ചട്ടങ്ങളും ഉദ്യോഗസ്ഥതല ചുവപ്പുനാടകളും ഇതിന് വലിയൊരു തടസ്സമായി തുടരുകയാണ്.
യൂറോപ്പിലെ ആകെ ബിസിനസ്സുകളുടെ 99 ശതമാനവും ചെറുകിട~ഇടത്തരം സംരംഭങ്ങളാണെന്നിരിക്കെ, ഇവിടുത്തെ പ്രതിസന്ധി യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാ:
84% തൊഴില്‍ മേഖലകളില്‍ ക്ഷാമം: യൂറോപ്യന്‍ യൂണിയനിലെ വിവിധ തൊഴില്‍ മേഖലകളില്‍ 84 ശതമാനത്തിലും കടുത്ത നൈപുണ്യ ക്ഷാമം (Skills Shortage) അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ വിദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ പ്രയോജനപ്പെടുത്താന്‍ കമ്പനികള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല.
ജര്‍മ്മനിയാണ് മുന്നില്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ളവരെ (Thirdcountry nationals) ജോലിക്കെടുക്കാന്‍ ശ്രമിച്ച കമ്പനികളുടെ എണ്ണത്തില്‍ ജര്‍മ്മനിയാണ് മുന്നില്‍. ജര്‍മ്മനിയിലെ 25% കമ്പനികള്‍ ഇതിനായി ശ്രമിച്ചപ്പോള്‍ മാള്‍ട്ടയില്‍ ഇത് 48 ശതമാനമാണ്. എന്നാല്‍ ഹംഗറിയില്‍ വെറും 2%, ഫ്രാന്‍സില്‍ 9%, സ്വീഡനില്‍ 7% കമ്പനികള്‍ മാത്രമാണ് ഇതിന് തയ്യാറായത്.
നടപടിക്രമങ്ങള്‍ അതീവ കഠിനം: വിദേശികളെ നിയമിച്ച കമ്പനികളില്‍ 54 ശതമാനവും ഈ പ്രക്രിയ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് സമ്മതിക്കുന്നു. കടുത്ത ഇമിഗ്രേഷന്‍ നടപടിക്രമങ്ങളും (31%), അനുയോജ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും (25%), ഭാഷാ പ്രശ്നങ്ങളുമാണ് (24%) പ്രധാന വില്ലന്‍മാര്‍.
ജര്‍മ്മനിയില്‍ പ്രതിസന്ധി രൂക്ഷം: വിദേശികളെ നിയമിക്കുന്നതില്‍ യാതൊരു പ്രശ്നവും നേരിട്ടില്ലെന്ന് ഗ്രീസിലെ 67% കമ്പനികള്‍ പറഞ്ഞപ്പോള്‍, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ വെറും 10 ശതമാനത്തില്‍ താഴെ കമ്പനികള്‍ക്ക് മാത്രമാണ് സുഗമമായി നിയമനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് പോകുന്നവര്‍ക്ക് ഇളവ്, വരാന്‍ പോകുന്നവര്‍ക്ക് തടസ്സം:
ഒരിക്കല്‍ വിദേശ ജീവനക്കാരെ കമ്പനിയില്‍ നിയമിച്ചുകഴിഞ്ഞാല്‍ അവരെ അവിടെ നിലനിര്‍ത്താനും ഒപ്പം കൊണ്ടുപോകാനും എളുപ്പമാണെന്ന് 60% കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇതുവരെ വിദേശത്തുനിന്നും ആരെയും നിയമിക്കാത്ത കമ്പനികള്‍ (86%) ഇതില്‍ നിന്നും മാറിനില്‍ക്കാന്‍ പ്രധാന കാരണം ഭാഷാ യോഗ്യത, വിദേശ സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം (Recognition of qualifications), കടുത്ത നിയമങ്ങള്‍ എന്നിവയാണ്.
പ്രതീക്ഷയായി 'ഇയു ടാലന്റ് പൂള്‍' (EU Talent Pool):
ഈ പ്രതിസന്ധിക്ക് പരിഹാരമായി യൂറോപ്യന്‍ കമ്മീഷന്‍ പുതിയ 'ഇയു ടാലന്റ് പൂള്‍' (EU Talent Pool) എന്ന പേരില്‍ ഒരു രാജ്യാന്തര റിക്രൂട്ട്മെന്റ് പ്ളാറ്റ്ഫോം ആരംഭിക്കുകയാണ്. വിദേശത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും യൂറോപ്പിലെ കമ്പനികള്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ ഇത് സഹായിക്കും.
വിദഗ്ദ്ധ തൊഴിലാളികള്‍ക്കായി വിസ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാക്കാന്‍ (ഉശഴശമേഹശമെശേീി വഴി) യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര~കുടിയേറ്റ കാര്യ കമ്മീഷണര്‍ മാഗ്നസ് ബ്രണ്ണര്‍ വ്യക്തമാക്കി. പഠനത്തിന് ശേഷം ജോലിയിലേക്ക് മാറുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള നടപടികള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കെയറിംഗ്, ഐടി, നഴ്സിംഗ് മേഖലകളില്‍ ജോലി അന്വേഷിക്കുന്ന പ്രവാസി മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പുതിയ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ ഗുണകരമായേക്കും.

Comments: